ജോഷിയും-ജോജു ജോർജ്ജും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘ആന്റണി’യുടെ ടീസർ പുറത്തിറങ്ങി. ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ എന്നിവർ തന്നെയാണ് ആന്റണിയിലും പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നേരത്തേ ആന്റണിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ആരാധർക്ക് ഇടയിലും സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഏറെ തരംഗം തീർത്തിരുന്നു.
മറ്റു പ്രധാന കഥാപാത്രങ്ങളായി കല്യാണി പ്രിയദർശനും ആശ ശരത്തും എത്തുന്നു എന്നതാണ് ആന്റണിയുടെ മറ്റൊരു സവിശേഷത. മാസ് ആക്ഷൻ ചിത്രമായിരിക്കും ആന്റണി എന്ന സൂചനയാണ് ടീസർ നൽകുന്നത്. ആക്ഷൻ ഗെറ്റപ്പിലാണ് ജോജുവും കല്യാണിയും ടീസറിലുള്ളത്. പത്മരാജ് രതീഷ്, അപ്പാനി ശരത്, ജിനു ജോസഫ്, ജിജു ജോൺ, രാജേഷ് ശർമ എന്നിവരും താരനിരയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക