പുരുഷന്മാരെ ബാധിക്കുന്ന ഒരു പ്രധാന അർബുദമാണ് പ്രോസ്റ്റേറ്റ് കാൻസർ. പ്രോസ്റ്റേറ്റ് കാൻസറിന്റെ വളർച്ചയ്ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് പ്രായം. പ്രായമാകുന്തോറും പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത വർദ്ധിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.
പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഒരു വാൽനട്ടിന്റെ വലുപ്പമുണ്ട്. ഇത് പുരുഷ പ്രത്യുത്പാദന ആരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ചിലപ്പോൾ ഹൈപ്പർപ്ലാസിയ (ബിപിഎച്ച്) കാരണമായേക്കാം. ഇത് പ്രോസ്റ്റേറ്റ് കാൻസറിന് സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു. എന്നാൽ ഇത് അർബുദമല്ല. കൃത്യമായ രോഗനിർണ്ണയത്തിനായി ഇവ രണ്ടും തമ്മിൽ വേർതിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.
ഒരു സാധാരണ ടിഷ്യുവിലോ അവയവത്തിലോ ഉള്ള കോശങ്ങളുടെ ഉത്പാദനം വർദ്ധിക്കുന്നതാണ് ഹൈപ്പർപ്ലാസിയ. ഇതിനെ പാത്തോളജിക് ഹൈപ്പർപ്ലാസിയ എന്നും പറയപ്പെടുന്നു. പ്രായമായ പുരുഷന്മാരിൽ പ്രകടമാകുന്ന പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
മൂത്രമൊഴിക്കുമ്പോഴും സ്ഖലനം സംഭവിക്കുമ്പോഴും ഉള്ള വേദനയും പുകച്ചിലും, മൂത്രത്തിലോ ബീജത്തിലോ രക്തം കാണുക, മൂത്രതടസ്സം, എരിച്ചിൽ, മൂത്രം കൂടെക്കൂടെ പോവുക, അണുബാധ, വൃക്കകളുടെ പ്രവർത്തനത്തകരാർ എന്നിവ പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണങ്ങളാണ്.
ചില പുരുഷന്മാർക്ക് ഇടുപ്പ് ഭാഗത്ത് അസ്വസ്ഥത അനുഭവപ്പെടാം. പ്രായമായ പുരുഷന്മാരിൽ ഈ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.
പ്രായമായ പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ രോഗനിർണയം സങ്കീർണ്ണമായേക്കാം.
മുൻകരുതലുകൾ എടുക്കുന്നത് രോഗവ്യാപനം ഗണ്യമായി കുറയ്ക്കുകയും നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കുകയും ചെയ്യുമെങ്കിലും പ്രോസ്റ്റേറ്റ് കാൻസർ ഇപ്പോഴും പ്രായമായ പുരുഷന്മാർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നമാണ്.
ഒരു വ്യക്തി ആരോഗ്യകരമായ ഭാരം നിലനിർത്തേണ്ടതുണ്ട്. ഇത് പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത കുറയ്ക്കും, പതിവായി വ്യായാമം ചെയ്യുന്നതിലൂടെയും സമീകൃതാഹാരം പിന്തുടരുന്നതിലൂടെയും ആരോഗ്യകരമായ ശരീരഭാരം നിയന്ത്രിക്കാനാകും. പുകവലിയും മദ്യവും പൂർണ്ണമായും ഒഴിവാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക