11 കാരനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളിയ രണ്ടാനമ്മയെ അറസ്റ്റ് ചെയ്തു പൊലീസ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. സുഹൃത്തിന്റെ സഹായത്തോടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.(UP woman kills stepson hides body in sewer tank; arrested)
11 കാരനായ ഷദാബിനെയാണ് രണ്ടാനമ്മ രേഖ ക്രൂരമായി കൊലപ്പെടുത്തിയത്. ഷദാബിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് രാഹുൽ സെൻ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് കൊലപാതക വിവരം പുറത്താകുന്നത്.
ഒക്ടോബർ 15 നാണ് ഷദാബിനെ കാണാതായത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഞായറാഴ്ച വൈകുന്നേരം മുതൽ കുട്ടി വീട്ടിൽ നിന്ന് പുറത്തുപോയിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക