നെറ്റ്ഫ്ളിക്സിലേക്ക് മൂന്നാം പാദത്തില്‍ പുതിയ വരിക്കാരായി എത്തിയത് 88 ലക്ഷം പേരെന്ന് റിപ്പോര്‍ട്ട്. നെറ്റ്ഫ്ളിക്സിന് ഇപ്പോള്‍ 247.2 ദശലക്ഷം വരിക്കാരാണ് ആകെയുള്ളത്. ഒക്ടോബര്‍ 18ന് പുറത്തിറക്കിയ കമ്പനിയുടെ മൂന്നാം പാദ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 8.54 ബില്യന്‍ ഡോളറാണു മൂന്നാം പാദത്തില്‍ വരുമാനമായി കമ്പനിക്ക് ലഭിച്ചത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ വരുമാനം 7.92 ബില്യന്‍ ഡോളറായിരുന്നു.
നെറ്റ്ഫ്ളിക്സ് വരിക്കാര്‍ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പാസ്വേഡ് പങ്കുവെച്ച് ഒന്നിലധികം പേര് സൗജന്യമായി നെറ്റ്ഫ്ളിക്സിന്റെ സേവനം ഉപയോഗിക്കുന്നതിനെതിരെ കമ്പനി കര്‍ശന നടപടിയുമായി രംഗത്തെത്തിയിരുന്നു. പാസ്വേഡ് പങ്കുവെയ്ക്കുന്നതിനുള്ള സൗകര്യം ഇല്ലാതാക്കിയതോടെ വരിക്കാരെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടാകുമെന്ന വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ അത് വരിക്കാരെ ആകര്‍ഷിക്കുന്നതിനോ നിലനിര്‍ത്തുന്നതിനോ തടസ്സമായില്ലെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക