തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന്റെ മുന്നേറ്റം തുടരുന്നു. 56 ഇനങ്ങൾ പൂർത്തിയായപ്പോൾ 133 പോയിൻ്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് പാലക്കാട് ജില്ല. 89 പോയിന്റോടെ രണ്ടാം സ്ഥാനത്ത് മലപ്പുറവും 61 പോയിന്റ് നേടിയ എറണാകുളം മൂന്നാം സ്ഥാനത്തുമാണ്. 44 പോയിന്റുള്ള കോഴിക്കോട് നാലാം സ്ഥാനത്താണ്.
സ്കൂൾ വിഭാഗത്തിൽ മുൻ ചാമ്പ്യൻമാരായ മലപ്പുറം കടകശേരി ഐഡിയൽ സ്കൂളും കോതമംഗലം മാർ ബേസിലും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നാല് ദിവസത്തെ കായികമേള നാളെ അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക