പാലക്കാട്: അട്ടപ്പാടിയില്‍ പതിനേഴുകാരനെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗൂളിക്കടവ് സ്വദേശി ജയകുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൂളിക്കടവിനു മുകളിലുള്ള കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജയകുമാറിനെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. കുട്ടിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വനത്തിനകത്ത് മൃതദേഹം കണ്ടെത്തിയത്. ഗൂളിക്കടവ് ഫോറസ്റ്റ് ഗാര്‍ഡ് ആണ് മൃതദേഹം കണ്ടെത്തിയത്. ഗൂളിക്കടവ് ലക്ഷം വീട് കോളനിയിലെ രമേശന്-ശെല്‍വി ദമ്പതികളുടെ മകനാണ് മരിച്ച ജയകുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക