ശരിയായ രീതിയിൽ എങ്ങനെ പശു വളർത്തി ലാഭം നേടാം എന്ന് അറിയണോ. അതിനായി മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. ‘പശു വളർത്തലും ഷീരോത്പാദന മേഖലയിലെ നൂതന സാങ്കേതികവിദ്യകളും’ എന്ന വിഷയത്തിലാണ് മലമ്പുഴ സർക്കാർ സംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുമണിവരെ ഒക്ടോബർ 26 ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ചാണ് പരിശീലന പരിപാടി നടക്കുക. പരിശീലനത്തിനായി വരുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരണം. പരിശീലന പരിപാടിയിൽ പങ്കെടുക്കാനായി താല്പര്യമുള്ളവർ 0491-2815454,9188522713 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക