പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പുകളിലുള്ള സർക്കാർ ജീവനക്കാർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി. ജീവനക്കാർക്കുള്ള ഏകദിന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലന വർക് ഷോപ്പ് ബുധനാഴ്ച്ച രാവിലെ 10.30 മുതൽ 5 മണിവരെ തിരുവനന്തപുരം തൈക്കാട് പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിൽ വച്ച് നടന്നു. പരിപാടി മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
എസ് സി- എസ്ടി വകുപ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത 60 ഉദ്യോഗസ്ഥരാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നേടിയത്. മന്ത്രി കെ രാധാകൃഷ്ണൻ പരിശീലനാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. നൂതന സാങ്കേതിക വിദ്യകൾ ജനങ്ങളുടെ പുരോഗതിക്കായി ഉപയോഗിച്ച് സർക്കാർ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക