ജറൂസലേം: ഇസ്രായേലിലെ അൽജസീറയുടെ ഓഫീസുകൾ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ട നിർദേശം സർക്കാരിന്റെ അംഗീകാരത്തിനായി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സുരക്ഷാ കാബിനറ്റിന് മുന്നില്‍ സമര്‍പ്പിച്ച നിർദ്ദേശം ഇസ്രായേല്‍ അറ്റോർണി ജനറൽ ഗാലി ബഹാരവ്-മിയാറയും വാര്‍ത്താ വിനിമയ മന്ത്രി ഷ്ലോമ കർഹിയും തമ്മില്‍ ധാരണയിലെത്തി.
അൽ ജസീറ അടച്ചുപൂട്ടാനുള്ള നിർദേശം ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചുവെന്നും നിയമ വിദഗ്ധർ വിലയിരുത്തി വരികയാണെന്നും ഷ്ലോമ കർഹി പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പാണ് അൽജസീറ വാർത്തകൾ പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാട്ടി ചാനലിന് നിയന്ത്രണം ആവശ്യപ്പെട്ട് കര്‍ഹി സുരക്ഷാ കാബിനറ്റ് മുന്നില്‍ നിര്‍ദേശം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക