തൃശൂർ: കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് ബസ് നാളെ മുതൽ വേളാങ്കണ്ണിയിലേക്ക് ഇരിങ്ങാലക്കുട വഴി സർവ്വീസ് ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. തീർത്ഥാടകരുടെ ദീർഘനാളത്തെ ആവശ്യമാണ് ഇതോടെ നിറവേറ്റുന്നതെന്ന് മന്ത്രി പറഞ്ഞു.
ടിക്കറ്റുകൾ ഓൺലൈനായി നേരത്തേ ബുക്ക് ചെയ്യാം. ചേർത്തലയിൽ നിന്നും ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെട്ട് വൈകീട്ട് അഞ്ചരയ്ക്ക് പൂതംകുളം ഷോപ്പിങ്ങ് കോംപ്ലക്സിന് സമീപത്തെ തൃശൂർ ബസ്സ് സ്റ്റോപ്പിൽ ബസ് എത്തും. പിറ്റേന്ന് രാവിലെ 6:25ന് വേളാങ്കണ്ണി എത്തും.
തിരികെ, വേളാങ്കണ്ണിയിൽ നിന്നും വൈകിട്ട് അഞ്ചരയ്ക്ക് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ അഞ്ചുമണിക്ക് കൊടുങ്ങല്ലൂർ ബസ്സ് സ്റ്റോപ്പിൽ ബസ് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക