ഇന്ന് മിക്ക ആൾക്കാരെയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് അമിതവണ്ണവും വയറിലെ കൊഴുപ്പും. മാറുന്ന ജീവിതശൈലിയാണ് ഇതിനുള്ള പ്രധാന കാരണം. വ്യായാമം ഇല്ലാത്തതും അമിത ഭക്ഷണവും പഞ്ചസാരയുടെ ഉപയോഗവും അമിത വണ്ണത്തിന് കാരണമാകും.
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും രാവിലെ ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം…
ഒന്ന്…
രാവിലെ എഴുന്നേറ്റാല്‍ കുടിക്കുന്ന ചായയോ കാപ്പിയോ ഒഴിവാക്കി നാരങ്ങാ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും. ഇളം ചൂടുവെള്ളത്തിൽ നാരങ്ങയും തേനും ചേർത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
രണ്ട്…
പ്രാതലിന് പോട്ടീന് അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുക. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും പ്രധാനപ്പെട്ട പദാർത്ഥമാണ് പ്രോട്ടീൻ. ഇത് വിശപ്പ് കുറയ്ക്കുന്ന ഹോർമോണുകളുടെ അളവ് കൂട്ടുകയും ശരീരത്തിന് ഊർജം പകരുകയും ചെയ്യുന്നു.
മൂന്ന്…
നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഫൈബർ ഭക്ഷണങ്ങള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെയും നിയന്ത്രിക്കാം.
നാല്…
വെള്ളം കുടിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പിനെ കുറയ്ക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാന്‍ കഴിയും.
അഞ്ച്…
പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുക ശരീര ഭാരത്തെ കുറയ്ക്കും. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കും. അതിനാല്‍ മധുര പാനീയങ്ങൾ, മധുര പലഹാരങ്ങൾ എന്നിവ പരമാവധി കുറയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക