ഫാറ്റി ലിവർ ഇന്ന് നമ്മളിൽ പലരും നേരിടുന്ന ഒരു രോഗമാണ്. എന്നാൽ ഭക്ഷണത്തിലൂടെ രോഗം ഒരു പരിധി വരെ തടയാൻ ആവും. ഭക്ഷണം രോഗം തടയുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നത്. ഫാറ്റി ലിവർ രണ്ട് തരത്തിലുണ്ട്. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം (NAFLD), ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (alcoholic fatty liver disease) NAFLD കൂടുതലും മദ്യം കഴിക്കുന്നവരെ ബാധിക്കുമ്പോൾ, AFLD മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഈ രണ്ട് സാഹചര്യങ്ങളിലും രോഗം വികസിപ്പിക്കുന്നതിലും ചികിത്സിക്കുന്നതിലും പ്രധാനം ഭക്ഷണക്രമം ആണ്. തുടക്കത്തിൽ ഫാറ്റി ലിവർ ഉൾപ്പെടെ മിക്ക കരൾ രോഗങ്ങൾക്കും പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല. മറ്റ് ആവശ്യങ്ങൾക്കുവേണ്ടിയോ, മെഡിക്കൽ ചെക്കപ്പിന്റെ ഭാഗമായോ സ്കാൻ ചെയ്യുമ്പോഴാണ് ഇത് കണ്ടെത്തുന്നത്. പക്ഷേ, രോഗം മൂർഛിക്കുമ്പോൾ മാത്രം ചില ലക്ഷണങ്ങൾ കണ്ടേക്കാം.
ഉദാസീനമായ ജീവിതശൈലിയും മോശം ഭക്ഷണക്രമത്തെയും തുടർന്നാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം ഉണ്ടാകുന്നത്. സംസ്കരിച്ച ഭക്ഷണങ്ങൾ, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്, പൂരിത കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണക്രമം കരളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് വർദ്ധിപ്പിക്കും. ഈ ഭക്ഷണ ഘടകങ്ങൾ ശരീരത്തിലെ മൊത്തത്തിലുള്ള കൊഴുപ്പിന്റെ അളവ് വർദ്ധിപ്പിക്കുന്നു. എന്നാൽ ഇവ കുറച്ചാൽ നമുക് രോഗത്തിൽ നിന്നും രക്ഷ നേടാം.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കുന്നു. കലോറി നിയന്ത്രിത ഭക്ഷണത്തിലൂടെയും പതിവ് വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക