ദിവസവും ഗർഭ നിരോധന ഗുളികകൾ ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ. എന്നാൽ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം. ഗർഭനിരോധന ഗുളികകളുടെ ഉപയോഗം സ്ത്രീകളിൽ വിഷാദരോഗ സാധ്യത വർധിപ്പിക്കുന്നതായി പുതിയ പഠനം.
വിഷാദരോഗം, ഉത്കണ്ഠ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതൽ ബാധിക്കാനുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണെന്ന് പഠനത്തിൽ പറയുന്നത്. ഇതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്നും ഗവേഷകർ പറയുന്നു.
കുടുംബ ഉത്തരവാദിത്തങ്ങൾ, വന്ധ്യതയും ഗർഭം അലസലും, ഗർഭധാരണവും ജനനവും, ആർത്തവവിരാമം എന്നിവയെല്ലാം വിഷാദരോഗ സാധ്യത വർദ്ധിപ്പിക്കുന്നു. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
കൗമാരത്തിൽ ഗർഭനിരോധന മരുന്നുകൾ ഉപയോഗിച്ചു തുടങ്ങുന്ന സ്ത്രീകൾക്ക് വിഷാദരോഗ ലക്ഷണങ്ങൾ വരാനുള്ള സാധ്യത 130 ശതമാനം അധികമാണെന്നും പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടി. എന്നാൽ ഗർഭനിരോധന ഗുളികകളുടെ ഉപയോഗം സ്ത്രീകൾക്ക് ധാരാളം ഗുണങ്ങൾ നൽകുന്നുമുണ്ട്. ആസൂത്രിതമല്ലാത്ത ഗർഭധാരണം ഒഴിവാക്കാൻ മാത്രമല്ല, അണ്ഡാശയ ക്യാൻസർ, ഗർഭാശയ അർബുദം തുടങ്ങിയ രോഗങ്ങളെ തടയാനും ഇത് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക