കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുമ്പോള്‍ അമ്മമാര്‍ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. മുലയൂട്ടുന്ന അമ്മമാര്‍ നല്ല വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കണം. കുഞ്ഞുങ്ങളുടെ വസ്ത്രം ഇടയ്ക്ക് മാറ്റുന്നത് പോലെ അമ്മമാരും വസ്ത്രത്തില്‍ അമിതമായി വിയര്‍പ്പായാല്‍ അല്ലെങ്കില്‍ നല്ലപോലെ അഴുക്ക് പിടിച്ചാല്‍ വസ്ത്രം ഇടയ്ക്ക് മാറ്റേണ്ടതാണ്. പ്രത്യേകിച്ച് അടി വസ്ത്രങ്ങള്‍.
എന്തെന്നാല്‍ അമ്മമാരുടെ വസ്ത്രത്തില്‍ അടിഞ്ഞിരിക്കുന്ന അഴുക്കെല്ലാം തന്നെ കുഞ്ഞിന്റെ ശരീരത്തില്‍ എത്താന്‍ സാധ്യതയുണ്ട്. കൂടാതെ കുഞ്ഞ് പാല് കുടിക്കുമ്പോള്‍ ബാക്ടീരിയകള്‍ കുഞ്ഞിന്റെ വയറ്റില്‍ പോകാനും സാധ്യത കൂടുതലാണ്. അമ്മമാര്‍ കുളിച്ച് വൃത്തിയായി ഇരിക്കുന്നതും നല്ലതാണ്.
കുഞ്ഞിന് മുലയൂട്ടുന്നതിന് മുന്‍പ് മാറിടം നല്ലപോലെ തുടച്ച് വൃത്തിയാക്കി വെക്കണം. ഇല്ലെങ്കില്‍ മാറിടത്തില്‍ അടിഞ്ഞിരിക്കുന്ന അഴുക്കും വിയര്‍പ്പുമെല്ലാം കുഞ്ഞിന്റെ വായിലേയ്ക്ക് പോകാന്സാധ്യത കൂടുതലാണ്. പ്രസവിച്ച് കിടക്കുന്ന സ്ത്രീകള്‍ നഴ്സിംഗ് ബ്രാ ഉപയോഗിക്കുന്നത നല്ലതാണ്. കുഞ്ഞുങ്ങള്‍ക്ക് വേഗത്തില്‍ മുലയൂട്ടുന്നതിന് ഇത്തരം ബ്രാ നല്ലതാണ്. ഇത്തരം ബ്രാ ഉപയോഗിക്കുമ്പോള്‍ കൈകള്‍ നിങ്ങളുടെ കൈകള്‍ മറിടത്തില്‍ തൊടുള്ള സാധ്യത കുറയുന്നു. ഇത് ബാക്ടീരിയ പെരുകുന്നത് തടയാനും സഹായിക്കുന്നുണ്ട്.
കുഞ്ഞ് കരയുമ്പോള്‍ ഓടിപ്പോയി കുഞ്ഞിനെ എടുക്കരുത്. കൈകള്‍ നന്നായി കഴുകിയതിന് ശേഷം വേണം കുഞ്ഞിന് മുലയൂട്ടാന്‍. ഇത് കുഞ്ഞിന് അണുബാധ ഉണ്ടാകുന്നത് തടയാന്‍ സഹായിക്കുന്നതാണ്. അതുപോലെ, കുഞ്ഞിന് മുലയൂട്ടിയതിന് ശേഷവും അമ്മമാര്‍ വൃത്തി ശീലിക്കുന്നത് നല്ലതാണ്. മുലയൂട്ടുന്ന അമ്മമാര്‍ പെര്‍ഫ്യൂം ബോഡി ക്രീം എന്നിവ ഉപയോഗിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിന് കാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക