ദീപാവലി സെയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിള്‍. ഐഫോണ്‍ 15, മാക്ബുക്ക് എയര്‍, ഐപാഡുകള്‍, മറ്റ് ഡിവൈസുകള്‍ എന്നിവയ്ക്കെല്ലാം വന്‍ വിലക്കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോറിന് പുറമെ ആപ്പിള്‍ ബികെസി, ആപ്പിള്‍ സാകേത് റീട്ടെയില്‍ സ്റ്റോറുകളിലും ദീപാവലി സെയില്‍ ആരംഭിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 10,000 രൂപ വരെ ക്യാഷ്ബാക്ക് കിഴിവുകളാണ് ദീപാവലി സെയിലിലൂടെ ലഭിക്കുന്നത്. ഐഫോണ്‍ 15 പ്രോയും ഐഫോണ്‍ 15 പ്രോ മാക്സും 6,000 രൂപ വരെ ക്യാഷ്ബാക്ക് കിഴിവോടെ ദീപാവലി സെയില്‍ സമയത്ത് ലഭിക്കും. ഈ ഓഫര്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ഐഫോണുകളുടെ വില ഗണ്യമായി കുറയ്ക്കും. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നിവ 5,000 രൂപ ക്യാഷ്ബാക്ക് ഓഫറോടെയാണ് വില്‍പ്പനയ്ക്കെത്തുന്നത്.
ആപ്പിള്‍ ദീപാവലി സെയില്‍ ഓഫറിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് എന്നീ ഡിവൈസുകള്‍ 4,000 രൂപ കിഴിവില്‍ വില്‍പ്പന നടത്തും. ഐഫോണ്‍ 13 മോഡലിന് കമ്പനി 3,000 രൂപ കിഴിവാണ് നല്‍കുന്നത്. ഐഫോണ്‍ എസ്ഇ എന്ന വില കുറഞ്ഞ മോഡലിന് 2,000 രൂപ കിഴിവും ആപ്പിള്‍ ദീപാവലി സെയിലിലൂടെ ലഭിക്കും. ഐഫോണ്‍ 15 സീരീസ് ഫോണുകള്‍ പുറത്തിറങ്ങിയതോടെ കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്തത് ഉള്‍പ്പെടെയുള്ള പഴയ മോഡലുകള്‍ക്ക് ആപ്പിള്‍ വില കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക