തിരുവനന്തപുരം: നിയമസഭാ പുരസ്കാരത്തിന് അർഹനായി എം.ടി. വാസുദേവന്‍നായര്‍. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അറിയിച്ചു. ഒരുലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
നിയമസഭാ പുസ്തകോത്സവം നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും. കല, സാഹിത്യം, സാംസ്കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരമാണ് നിയമസഭാ പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക