മനാമ: പലസ്തീനെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷജനകമായ പോസ്റ്റ് പങ്കുവെച്ചതിനെ തുടര്‍ന്ന് ബഹ്റൈനില്‍ ഇന്ത്യന്‍ ഡോക്ടറെ പിരിച്ചുവിട്ടു. സ്വകാര്യ ആശുപത്രി മാനേജ്മെന്റിന്റേതാണ് നടപടി. സ്വകാര്യ ആശുപത്രിയില്‍ ഇന്റേണല്‍ മെഡിസിന് വിഭാഗം ഡോക്ടറായ സുനില്‍ ജെ. റാവുവാണ് ഇസ്രായേലിനെ അനുകൂലിച്ചും പലസ്തീന് എതിരായും വിദ്വേഷ ജനകമായ പോസ്റ്റിട്ടത്.
വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് അദ്ദേഹം പിന്നീട് സാമൂഹികമാധ്യമങ്ങളിലൂടെ ക്ഷമ ചോദിച്ചു. ഡോക്ടറുടെ പോസ്റ്റ് സാമൂഹിക മര്യാദയുടെ ലംഘനവും സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവുമായതിനാല് നിയമനടപടി സ്വീകരിക്കുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക