ഒരു മനുഷ്യൻ ദിവസവും മൂന്ന് നേരംഭക്ഷണം കഴിച്ചിരിക്കണമെന്നാണ് പൊതുവെ പറയാറ്. ദിവസവും ഇത് പിന്തുടരുന്നവർ ഇപ്പോൾ കുറവാണ്. തടി കുറക്കാനെന്ന പേരിൽ, അല്ലെങ്കിൽ സമയമില്ലെന്ന പേരിൽ നിരവധിപേർ പലപ്പോഴും ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. ഒരു ദിവസം ശരിയായി ഭക്ഷണം കഴിച്ചില്ലെങ്കിൽ ശരീരത്തിന് എന്തൊക്കെ സംഭവിക്കുമെന്ന് നോക്കാം…
വിശപ്പ് അമിതമാകുന്നു
സമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിൽ പിന്നീട് വിശപ്പ് അമിതമായി അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഒരു നേരം കഴിച്ചില്ലെങ്കിലും കഴിക്കുന്ന നേരത്ത് കൂടുതൽ ഭക്ഷണം കഴിക്കാനും ഇടയാകും. ഇത് മാത്രമല്ലല്ല, ഈ സമയങ്ങളിൽ ഫാസ്റ്റ് ഫുഡ് പോലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ തോന്നും. ഇത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ഉണ്ടാകും.
മെറ്റബോളിസത്തെ ബാധിക്കുന്നു
പതിവായി കഴിക്കുന്ന ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിലെ മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കും. പ്രഭാതഭക്ഷണമോ അത്താഴമോ കഴിക്കാത്തത് മൂലം മൊത്തത്തിലുള്ള മെറ്റബോളിസത്തെ കുറയ്ക്കുകയും ശരീരഭാരം കുറയുന്നത് മന്ദഗതിയിലാക്കുകയും ചെയ്യും. വിശന്നിട്ടും ഭക്ഷണം കഴിക്കാതിരിക്കുന്നത് തലച്ചോറിനെയും ബാധിക്കുന്നു.
ഹോർമോൺ മാറ്റങ്ങൾ
സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ ശരീരത്തിൽ കോർട്ടിസോളിന്റെ അളവ് ഉയരും. കോർട്ടിസോളിന്റെ അളവ് കൂടിയാൽ ശരീരഭാരം കൂടുകയും രോഗപ്രതിരോധ പ്രവർത്തനത്തെ ബാധിക്കുന്നതിനും സാധ്യതയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നു.
പോഷകാഹാരക്കുറവ്
സ്ഥിരമായി കഴിക്കുന്ന ഭക്ഷണം ഒഴിവാക്കുന്നത് മൂലം ശരീരത്തിലേക്ക് ലഭിക്കുന്ന പോഷകങ്ങളുടെ അളവിലും മാറ്റം വരും. കൃത്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം ലഭിച്ചില്ലെങ്കിൽ അത് പല തരത്തിലുള്ള പോഷകാഹാരകുറവുകൾക്കും അതുവഴി രോഗങ്ങൾക്കും കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക