പത്തനംതിട്ട: ഈ വർഷത്തെ തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട നാളെ അടയ്ക്കും. നാളെ രാത്രി 10:00 മണിക്കാണ് നട അടയ്ക്കുക. ഇന്നലെ സന്നിധാനത്ത് ലക്ഷാർച്ചന നടന്നിരുന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിലാണ് ലക്ഷാർച്ചന നടന്നത്.
ലക്ഷാർച്ചനയോടനുബന്ധിച്ച് വൻ ഭക്തജനത്തിരക്കാണ് ഇന്നലെ സന്നിധാനത്ത് അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ മുതൽ പതിവ് ചടങ്ങുകൾക്ക് തുടക്കമായിട്ടുണ്ട്.
നാളെയും പതിവ് ചടങ്ങുകൾ ഉണ്ടായിരിക്കുന്നതാണ്. ഇനി നവംബർ 10-നാണ് നട തുറക്കുക. 11ന് നടക്കുന്ന ചിത്തിര വിശേഷത്തിന്റെ ഭാഗമായാണ് നട തുറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക