ഡല്‍ഹി: പാകിസ്ഥാന് വേണ്ടി സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച പാകിസ്ഥാന് ചാരനെ ഗുജറാത്തില്‍ വെച്ച് പിടികൂടി. സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച വ്യവസായി ലബ്ശങ്കര്‍ മഹേശ്വരിയാണ് ഗുജറാത്ത് എടിഎസിന്റെ പിടിയിലായത്. വ്യാജ വാട്സ്ആപ്പ് സന്ദേശങ്ങള്‍ വഴി സൈനിക ഉദ്യോഗസ്ഥരുടെ ഫോണിലുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഇയാള്‍ ശ്രമിച്ചെന്നാണ് കണ്ടെത്തല്‍.
ഉന്നത സൈനിക ഉദ്യോഗസ്ഥരെ പ്രതി ലക്ഷ്യമിട്ടിരുന്നതായി ഭീകരവാദ വിരുദ്ധ സേന കണ്ടെത്തി. ഇയാളില്‍ നിന്ന് സിം കാര്‍ഡുകളും ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ കൂട്ടാളികള്‍ക്കായി ഗുജറാത്തില്‍ വ്യാപക പരിശോധന നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക