ന്യൂഡൽഹി: ദീപാവലിക്ക് മുമ്പ് രാജ്യത്തെ റെയിൽവേയിൽ ഉള്ള നോൺ ഗസറ്റഡ് ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 11.07 ലക്ഷം ജീവനക്കാർക്ക് 17,951 രൂപ വരെയാണ് ലഭിക്കുക. ഇതിനായി കേന്ദ്ര മന്ത്രിസഭ 1968.87 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ട്രാക്ക് മെയിന്റനർമാർ, ലോക്കോ പൈലറ്റുമാർ, ട്രെയിൻ മാനേജർമാർ (ഗാർഡുകൾ), സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർവൈസർമാർ, സാങ്കേതിക വിദഗ്ധർ, സാങ്കേതിക സഹായികൾ, പോയിന്റ്മാൻമാർ, മിനിസ്റ്റീരിയൽ സ്റ്റാഫ് എന്നിവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഏറ്റവും കുറഞ്ഞത് 7000 രൂപ മുതൽ പരമാവധി 17000 വരെയും ബോണസിൽ ലഭിക്കും.
അതേസമയം, സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്തയും പെൻഷൻകാർക്കുള്ള ആശ്വാസബത്തയും 4% വർദ്ധിപ്പിച്ച് 46% ആക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക