സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ കൂൺകൃഷി ഒന്ന് ട്രൈ ചെയ്തു നോക്കാം. ഇതിനായി ആലപ്പുഴ ജില്ലയിലെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. ‘ശാസ്ത്രീയ ചിപ്പിക്കൂൺ കൃഷി’ എന്ന വിഷയത്തെ ഒക്ടോബർ 26ന് രാവിലെ 9. 30നാണ് പരിശീലന പരിപാടി നടക്കുക.
ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് പരിശീലനം ലഭ്യമാകും. 500 രൂപയാണ് പരിശീലന ഫീസ്. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്നതിന് ഹെഡ്, കൃഷി വിജ്ഞാന കേന്ദ്രം, സി പി സി ആർ ഐ, കായംകുളം എന്ന മേൽവിലാസത്തിലോ 0479-2449268,2959268, 9447790268 ഇനി ഫോൺ നമ്പറുകളിലോ പ്രവർത്തി ദിവസങ്ങളിൽ വിളിച്ച് ബന്ധപ്പെടേണ്ടതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക