കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പവന് 560 രൂപ വര്‍ധിച്ച് 45,000 രൂപ കടന്നിരിക്കുകയാണ്. ഗ്രാമിന് 70 രൂപ കൂടി 5,60 രൂപയായി. ഇസ്രയേല്‍- ഹമാസ് യുദ്ധസാഹചര്യത്തെ തുടര്‍ന്നാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തിനെ കാണുന്നതോടെ യുദ്ധസാഹചര്യങ്ങളില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂടുന്നതാണ് കാരണം.
കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് 1,160 രൂപയാണ് വര്‍ധിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് ഗ്രാമിന് 95 രൂപ വര്‍ധിച്ച് 5,625 രൂപയും പവന് 760 രൂപ വര്‍ധിച്ച് 45,000 രൂപയിലും എത്തിയിരുന്നു. മേയ് അഞ്ചിലായിരുന്നു സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍ എത്തിയത്. അന്ന് ഗ്രാമിന് 5,720 രൂപയും പവന് 45,760 രൂപയും ആയി സ്വര്‍ണവില ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വില 78 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക