പാമ്പ് പിടിക്കുന്നതിൽ വൈദഗ്ധ്യം ഉള്ള വാവ സുരേഷിന് ഇനി മുതൽ നിയമപരമായി പാമ്പ് പിടിക്കാം. പാമ്പിനെ പിടികൂടാൻ വാവ സുരേഷിന് വനംവകുപ്പ് ലൈസൻസ് അനുവദിക്കാൻ തീരുമാനിച്ചു. നിരവധി പാമ്പുകളെ പിടികൂടിയിട്ടുണ്ടെങ്കിലും ഇതുവരെയും സുരേഷിന് വനം വകുപ്പ് ലൈസൻസ് അനുവദിച്ചിരുന്നില്ല.
വനം വകുപ്പിന്റെ നിയമങ്ങൾ അംഗീകരിച്ച പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ സന്നദ്ധനാണെന്ന് നിയമസഭ പെറ്റീഷൻസ് കമ്മിറ്റിയുടെ തെളിവെടുപ്പിൽ വാവ സുരേഷ് അറിയിച്ചതിന് പിന്നാലെയാണ് സുരേഷിന് ലൈസൻസ് നൽകാൻ വനം വകുപ്പ് തീരുമാനിച്ചത്.
വനംവകുപ്പിലെ അരിപ്പ ട്രൈനിങ് സെന്റർ ഡയറക്ടർ അൻവറിന്റെ നേതൃത്വത്തിൽ തന്നെ പാമ്പ് പിടിക്കാൻ അനുവദിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി വാവ സുരേഷ് നിയമസഭ പെറ്റീഷൻ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. സുരേഷിന്റെ പരാതിയിൽ ഹിയറിങ് നടത്താൻ കൂടിയ യോഗത്തിലാണ് സുരേഷിന്ലൈസൻസ് നൽകാൻ തീരുമാനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക