ദുബൈ: യുഎഇയില്‍ മൂന്ന് മാസത്തെ സന്ദര്‍ശക വിസകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ 30 അല്ലെങ്കില്‍ 60 ദിവസത്തെ വിസയാകും ലഭ്യമാവുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് മാസത്തെ വിസിറ്റ് വിസകള്‍ ഇനി ലഭ്യമല്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) കോള്‍ സെന്റര്‍ എക്സിക്യൂട്ടീവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
മൂന്ന് മാസത്തെ സന്ദര്‍ശക വിസ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് വരെ നല്‍കിയിരുന്നു. പെര്‍മിറ്റുകള്‍ നല്കാന് ഉപയോഗിക്കുന്ന പോര്‍ട്ടലില്‍ മൂന്ന് മാസത്തെ വിസിറ്റ് വിസക്ക് അപേക്ഷിക്കാനുള്ള ഓപ്ഷന് ഇപ്പോള്‍ ലഭ്യമല്ലെന്ന് ട്രാവല്‍ ഏജന്റുമാരും അറിയിച്ചു. കൊവിഡ് വ്യാപകമായതോടെ മൂന്ന് മാസത്തെ സന്ദര്‍ശക വിസ നിര്‍ത്തലാക്കി പകരം 60 ദിവസത്തെ വിസയാക്കിയിരുന്നു. മേയില്‍ മൂന്ന് മാസത്തെ വിസ ലെഷര്‍ വിസയായി വീണ്ടും ലഭ്യമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക