തിയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഇ എസ് ഐ വിഹിതം അടക്കാത്തതിന് നടി ജയപ്രദയ്ക്ക് തിരിച്ചടി. ജയപ്രദക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ച ചെന്നൈ എഗ്മോർ കോടതി വിധി റദ്ദാക്കണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി.
കഴിഞ്ഞ ഓഗസ്റ്റിലാണ് ചെന്നൈയിൽ ജയപ്രദയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന തീയറ്ററിലെ ജീവനക്കാരുടെ ഇ എസ് ഐ വിഹിതം അടച്ചില്ലെന്ന കേസിൽ ജയപ്രദയെ കോടതി ശിക്ഷിച്ചത്.15 ദിവസത്തിനകം കോടതിയിൽ കീഴടങ്ങി 20 ലക്ഷം രൂപ കെട്ടിവെക്കുകയും ചെയ്താൽ മാത്രം ജാമ്യ അപേക്ഷ പരിഗണിച്ചാൽ മതിയെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
തെലുങ്ക് ദേശം പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ താരം സമാജ് വാദി പാർട്ടിയിൽ ചേരുകയും ഉത്തർപ്രദേശിൽ നിന്നും ലോക്സഭയിലേക്ക് എത്തുകയും ചെയ്തു. ഹിന്ദിയിലും തെലുങ്കിലും ഒരുപോലെ തിളങ്ങിയ താരം മലയാളത്തിൽ മോഹൻലാലിനോടൊപ്പം ദേവദൂതൻ, പ്രണയം ഇനി ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിൽ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക