ബിറ്റ്കോയിന്റെ മൂല്യം 30,000 ഡോളറിന് മുകളിലെത്തി. ജൂലൈക്ക് ശേഷം ആദ്യമായാണ് ഇത്രയും ഉയര്‍ച്ച രേഖപ്പെടുത്തുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്റെ മൂല്യം വെള്ളിയാഴ്ച 30,022 ഡോളറായി ഉയര്‍ന്നു. ഇതോടെ ബിറ്റ്കോയിന്റെ വിപണിമൂല്യം 585.65 ബില്യണ്‍ ഡോളറായി.
രണ്ടാമത്തെ വലിയ ക്രിപ്റ്റോ കറന്‍സിയായ എതേറിയത്തിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഏതെങ്കിലും വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നില്ല ബിറ്റ്കോയിനിന്റെ കുതിപ്പെന്ന് ലണ്ടന്‍ ക്രിപ്റ്റോ സ്ഥാപനമായ എനിഗ്മ സെക്യൂരിറ്റീസിന്റെ ഗവേഷണ മേധാവി ജോസഫ് എഡ്വേര്‍ഡ് പറഞ്ഞു. 10 വര്‍ഷം കാലാവധിയുടെ യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം 5 ശതമാനത്തിലേക്ക് ഉയര്‍ന്നതും, ബാങ്ക് നിരക്കുകള്‍ കുറച്ചു കാലമായി ഉയര്‍ന്നു നില്ക്കുന്നതും ക്രിപ്റ്റോ വിപണിയെ സ്വാധീനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക