ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രമാണ് ‘ഒറ്റ’. ആസിഫ് അലി, അർജുൻ അശോകൻ, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിൽ എത്തുന്നവർ. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സോഷ്യൽ മീഡിയയിൽ മികച്ച സ്വീകരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഒക്ടോബർ 27 ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.
ചിത്രത്തിൽ മലയാളം, തമിഴ്, കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ അണിനിരക്കുന്നു. സത്യരാജ്, രോഹിണി, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മേജർ രവി, സുരേഷ് കുമാർ, ശ്യാമ പ്രസാദ്, സുധീർ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹൻദാസ്, ജലജ, ദേവി നായർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ നിർമ്മാതാവ് എസ് ഹരിഹരന്റെ യഥാർത്ഥ ജീവിതത്തിൽ നിന്നെടുത്ത ഓർമ്മകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. സമൂഹത്തിന്റെ ഒരു നേർക്കാഴ്ചയാണ് ചിത്രം എന്ന് കാണുന്ന ഓരോ പ്രേക്ഷകനും മനസ്സിൽ തോന്നും വിധത്തിലുള്ളതാണ് പുറത്തിറങ്ങിയ ട്രെയിലർ. ഒരു ഒരു ത്രില്ലർ അല്ലെങ്കിൽ ഒരു ഫാമിലി എന്റർടെയ്നർ എന്നിങ്ങനെ ഏത് വിധത്തിലുള്ള പ്രേക്ഷകരെയും ആകർഷിക്കും വിധമുള്ളതാണ് ചിത്രം എന്ന സൂചനയും ട്രെയിലറിൽ ഉണ്ട്.
എം ജയചന്ദ്രൻ സംഗീതമൊരുക്കുന്നു. ഗാനങ്ങളൊരുക്കിയത് വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവർ ചേർന്നാണ്. എം ജയചന്ദ്രൻ, പി ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്, ബെന്നി ദയാൽ, അൽഫോൻസ് തുടങ്ങിയ പ്രമുഖ ഗായകരാണ് ഒറ്റയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
അരുൺ വർമ്മയാണ് ഛായാഗ്രാഹകൻ. ക്രിയേറ്റീവ് പ്രൊഡ്യൂസർ കുമാർ ഭാസ്കർ, സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി, വിജയകുമാർ എന്നിവർ ചേർന്നാണ്. എഡിറ്റർ സിയാൻ ശ്രീകാന്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് അരോമ മോഹൻ, വി ശേഖർ, പ്രൊഡക്ഷൻ ഡിസൈനർ സിറിൽ കുരുവിള, സൗണ്ട് മിക്സ് കൃഷ്ണനുണ്ണി കെ ജെ, ബിബിൻ ദേവ്, ആക്ഷൻ കൊറിയോഗ്രാഫർ ഫീനിക്സ് പ്രഭു, കോസ്റ്റ്യൂം റിതിമ പാണ്ഡെ, മേയ്ക്കപ്പ് രതീഷ് അമ്പാടി, പ്രൊഡക്ഷൻ മാനേജർ ഹസ്മീർ നേമം, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുകര. മുരളി മുംബൈ, പ്രശാന്ത് കൊച്ചി എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനേഴ്സ്.,കളറിസ്റ് ലിജു പ്രഭാകർ, അസോസിയേറ്റ് ഡയറക്ടേഴ്സ് ബോസ് വാസുദേവൻ, ഉദയ് ശങ്കരൻ, പിആർഒ മഞ്ജു ഗോപിനാഥ്. സെഞ്ച്വറി ഫിലിംസാണ് ഈ ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക