ശ്രീഹരിക്കോട്ട: മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യയുടെ ഗഗന്യാന് ദൗത്യത്തിന് മുന്നോടിയായുള്ള ആദ്യ പരീക്ഷണ വിക്ഷേപണം (ടിവി-ഡി1) നിര്‍ത്തിവച്ചു. വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പ് കഴിഞ്ഞ് അഞ്ച് സെക്കന്റുകള്‍ മാത്രം ശേഷിക്കെ കൗണ്ട് ഡൗണ്‍ നിര്‍ത്തുകയായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്.
ഗഗന്യാന് സുരക്ഷാപരിശോധനയുടെ ഭാഗമായുള്ള ആദ്യ ദൗത്യമാണിത്. ഇന്ന് രാവിലെ ഏഴ് മണിക്ക് നിശ്ചയിച്ച വിക്ഷേപണം മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകിപ്പിച്ചിരുന്നു. പിന്നീട് 8.30 ന് ശേഷം വിക്ഷേപണത്തിനായുള്ള ഓട്ടോമാറ്റിക്ക് ലോഞ്ച് സ്വീക്വന്‍സ് ആരംഭിക്കുകയും ചെയ്തു.
എന്നാല്‍ അവസാന അഞ്ച് സെക്കന്റില്‍ ഇഗ്നിഷന്‍ പ്രവര്‍ത്തിച്ചുവെങ്കിലും വിക്ഷേപണം നിര്‍ത്തലാക്കപ്പെട്ടു. ഓട്ടോമാറ്റിക് ലോഞ്ച് സീക്വന്‍സിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍ സംവിധാനമാണ് സെക്കന്റുകള്‍ ബാക്കി നില്‍ക്കെ വിക്ഷേപണം നിര്‍ത്തിവെച്ചത്. പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വിക്ഷേപണം ഒഴിവാക്കുന്നതിനുള്ള സംവിധാനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക