ധാരാളം പോഷകഗുണൾ അടങ്ങിയ സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഇന്ത്യൻ പാചക രീതിയിൽ ഇഞ്ചി ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഭക്ഷണത്തിന് രുചിയും മണവും വിവിധ ആരോഗ്യ ഗുണങ്ങളും ഇഞ്ചി നൽകുന്നു. വയർ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള മികച്ച പ്രതിവിധിയാണ് ഇഞ്ചി. അറിയാം ഇഞ്ചിയുടെ ഗുണങ്ങൾ.
ഇഞ്ചി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇഞ്ചി ചായ പതിവായി കഴിക്കുന്നത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ദഹനസംബന്ധമായ അസുഖങ്ങൾക്കുള്ള മികച്ചൊരു പ്രതിവിധിയാണ് ഇഞ്ചി. ഇഞ്ചിയിൽ ജിഞ്ചറോളുകളും ഷോഗോളുകളും അടങ്ങിയിട്ടുണ്ട്.
ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ ഉള്ള സംയുക്തങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഗുണകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക