എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം പരിശോധിക്കാം.
മേടം: കാര്യതടസ്സം, നഷ്ടം, മനഃപ്രയാസം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു.
ഇടവം: കാര്യതടസ്സം, ഇച്ഛാഭംഗം, അപകടഭീതി, മനഃപ്രയാസം, യാത്രാപരാജയം, ശരീരക്ഷതം ഇവ കാണുന്നു.
മിഥുനം: കാര്യവിജയം, ശത്രുക്ഷയം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം, സുഹൃദ്സമാഗമം, ആരോഗ്യം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം.
കർക്കടകം: കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, മത്സരവിജയം, ആരോഗ്യം, നേട്ടം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.
ചിങ്ങം: കാര്യപരാജയം, ധനതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഇച്ഛാഭംഗം, ധനനഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
കന്നി: കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ധനതടസ്സം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു.
തുലാം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം.
വൃശ്ചികം: കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം ഇവ കാണുന്നു.
ധനു: കാര്യവിജയം, ഐശ്വര്യം, ഉത്സാഹം, പ്രവർത്തനവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മകരം: കാര്യപരാജയം, നഷ്ടം, അലച്ചിൽ, ധനതടസ്സം, മനഃപ്രയാസം, ചെലവ്, ഇച്ഛാഭംഗം ഇവ കാണുന്നു.
കുംഭം: കാര്യവിജയം, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം, ആരോഗ്യം, നിയമവിജയം, അവിചാരിതധനയോഗം ഇവ കാണുന്നു.
മീനം: കാര്യവിജയം, മത്സരവിജയം, തൊഴിൽലാഭം, സ്ഥാനക്കയറ്റം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക