കോമഡി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഇന്ദ്രൻസ്. കോമഡിയിലൂടെയാണ് സിനിമ രംഗത്ത് എത്തിയത് എങ്കിലും ഇപ്പോൾ സീരിയസ് കഥാപാത്രങ്ങളും തനിക്ക് വഴങ്ങും എന്ന് തെളിയിച്ചുകൊണ്ട് മുന്നേറുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത് താരത്തിന്റെ ചില പുത്തൻ ചിത്രങ്ങളാണ്.
സൂപ്പർ കൂൾ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങൾക്ക് ‘മമ്മൂട്ടിക്ക് ഇതാ പുതിയ എതിരാളി’, ‘നിങ്ങൾ എങ്ങനെ ആയാലും ആ നിഷ്കളങ്കതയാണ് ഹൈലൈറ്റ്’, ‘സൂപ്പർ കൂൾ’ എന്നിങ്ങനെയൊക്കെയാണ് ആരാധകർ നൽകിയിരിക്കുന്ന കമന്റുകൾ. മനോരമയുടെ ആരോഗ്യം മാഗസിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളിൽ ടീഷർട്ടും പാന്റ്സും ധരിച്ച് ഒരു യോയോ ലുക്കിലാണ് ഇന്ദ്രൻസ് എത്തിയത്. വ്യത്യസ്തമായ നാല് ലുക്കിലുള്ള ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ആരാധകരുടെ മനസ്സ് കീഴടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക