മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. കരുവാരക്കുണ്ട് കിഴക്കേത്തലയിലെ ഷാലിമാർ റസ്റ്റോറന്റിൽ നിന്ന് ഷവർമ കഴിച്ച 24 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. വയറിളക്കം,ചർദി ലക്ഷണങ്ങളുമായി ഇന്നലെ 12 പേർ ചികിത്സ തേടി വിവിധ ആശുപത്രികളിൽ എത്തി.
ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടച്ചു പൂട്ടുകയും ചെയ്തു. പഞ്ചായത്ത് അധികൃതർ ഉദ്യോഗസ്ഥരുടെയും വ്യാപാരപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്ത് ഒക്ടോബർ 30 നകം മുഴുവൻ കടകളിലും പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക