തിരുവനന്തപുരം: സോഷ്യൽ മീഡിയ താരം ‘മീശ വിനീത്’ എന്ന വിനീത് വീണ്ടും അറസ്റ്റിൽ. യുവാവിനെ ആക്രമിച്ച കേസിൽ തിരുവനന്തപുരം പള്ളിക്കൽ പൊലീസാണ് വിനീതിനെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം മടവൂർ സ്വദേശിയായ യുവാവിന്റെ തല അടിച്ചുപൊട്ടിച്ച കേസിലാണ് അറസ്റ്റ്. ഈ മാസം 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസിലെ മൂന്നാം പ്രതിയാണ് വിനീത്. മീശവിനീത് ഉൾപ്പെട്ട 4 അംഗ സംഘം രണ്ടു ബൈക്കുകളിലായി മടവൂരിൽ എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ തല അടിച്ചു പൊട്ടിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. വിനീത് കേസിലെ മൂന്നാം പ്രതിയാണ്. മറ്റു പ്രതികളെ പിടികൂടിയിട്ടില്ല.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയിൽ നിന്നും സ്വർണാഭരണങ്ങൾ തട്ടിയ കേസിൽ ആഗസ്റ്റിൽ മീശ വിനീത് പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക