തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന്റെ സമയക്രമത്തില്‍ മാറ്റം. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസര്‍ഗോഡേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനിന്റെ സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ചെങ്ങന്നൂരില്‍ അധിക സ്റ്റോപ്പ് അനുവദിച്ചതിനെ തുടര്‍ന്നാണ് സമയക്രമത്തില്‍ മാറ്റം.
തിരുവനന്തപുരത്ത് നിന്ന് നേരത്തെ പുറപ്പെടുന്ന ട്രെയിനിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചതിനൊപ്പം തൃശ്ശൂരില്‍ അധിക സമയം നിര്‍ത്താനും തീരുമാനമായിട്ടുണ്ട്. രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഇനി മുതല്‍ രാവിലെ 5.15 നാണ് സര്‍വീസ് ആരംഭിക്കുക. 6.03 ന് കൊല്ലത്തെത്തും. 6.05 ന് ഇവിടെ നിന്ന് പുറപ്പെടും. 6.53 ന് ചെങ്ങന്നൂരില്‍ നിര്‍ത്തും. രണ്ട് മിനിറ്റിന് ശേഷം 6.55 ന് ഇവിടെ നിന്ന് യാത്ര തിരിക്കും. പുതിയ സമയക്രമം തിങ്കളാഴ്ച മുതല്‍ നടപ്പില്‍ വരും.
അതേസമയം, കോട്ടയത്തും എറണാകുളത്തും ട്രെയിന്‍ എത്തുന്ന സമയത്തിലും ഇവിടെ നിന്ന് പുറപ്പെടുന്ന സമയത്തിനും മാറ്റമുണ്ടാകില്ല. തൃശ്ശൂരില്‍ പതിവായി എത്തുന്ന 9.30 ന് തന്നെ ട്രെയിന്‍ എത്തും. എന്നാല്‍ ഒരു മിനിറ്റ് അധികം മുന്‍പത്തേതിലും ഈ സ്റ്റോപ്പില്‍ ട്രെയിന്‍ നിര്‍ത്തും. 9.33 നാവും ഇനി ട്രെയിന്‍ ഇവിടെ നിന്ന് പുറപ്പെടുക. ഷൊര്‍ണൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ട്രെയിന്‍ സമയങ്ങളില്‍ മാറ്റമുണ്ടായിരിക്കില്ലെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക