തിരുവനന്തപുരം: ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകറിന്റെ അവധി ഈ മാസം 31 വരെ നീട്ടി. നേരത്തെ അനുവദിച്ച അവധിയുടെ കാലാവധി ഒക്ടോബർ 21ന് അവസാനിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളാണ് അവധി നീട്ടാൻ കാരണമായി പറയുന്നത്.
ബിജു പ്രഭാകർ അവധിയിൽ പോയതോടെ ഗതാഗത സെക്രട്ടറിയുടെ താൽക്കാലിക ചുമതല കെ ആർ ജ്യോതിലാലിനും കെഎസ്ആർടിസി ജോയന്റ് മാനേജിങ് ഡയറക്ടറായ പ്രമോജ് ശങ്കറിന് സിഎംഡിയുടെ അധിക ചുമതലയും നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക