ഖര്‍കീവ്: യുക്രൈനിലെ ഖര്‍കീവില്‍ മിസൈലാക്രമണം നടത്തി റഷ്യ. ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 19 നും 42 നും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. 14 പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനം മൂലം നാശനഷ്ടമുണ്ടായതിന്റെ ദൃശ്യങ്ങള്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി പുറത്തുവിട്ടു. ആശുപത്രിയില്‍ ചികിത്സയിലുള്ള 14 പേരില്‍ ഏഴു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാര്‍ അവരുടെ ജീവനുവേണ്ടി പോരാടുകയാണ് സെലെന്‍സ്കി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക