കോട്ടയം: സ്വകാര്യ പ്രാക്ടീസ് നടത്തിയ കോട്ടയം മെഡിക്കൽ കോളജ് ഡോക്ടറുടെ വീട്ടിൽ വിജിലൻസ് പരിശോധന. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. സജി സെബാസ്റ്റ്യനാണ് പിടിയിലായത്. തൃശൂർ കണ്ണംകുളങ്ങരയിലെ വസതിയിൽ ആണ് വിജിലൻസ് പരിശോധന നടത്തിയത്.
മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് പാടില്ല എന്നാണ് ചട്ടം. ഈ ഗവൺമെന്റ് ഉത്തരവ് നില നിൽക്കെ നോൺ പ്രാക്ടിസിംഗ് അലവൻസ് കൈപറ്റിക്കൊണ്ട് ഡോ. സജി സെബാസ്റ്റ്യൻ വീട്ടിൽ വെച്ച് രോഗികളിൽ നിന്നും ഫീസിനത്തിൽ വൻ തുക വാങ്ങിയെന്ന് പരാതി ലഭിച്ചിരുന്നു. മിന്നല്‍ പരിശോധനയിലാണ് വിജിലന്‍സ് സ്വകാര്യ പ്രാക്ടീസ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക