ആരോഗ്യമുള്ള ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ആരോഗ്യമുള്ള വായ. നമ്മുടെതന്നെ ശ്രദ്ധക്കുറവു കൊണ്ട് വായിൽ ഉണ്ടാകുന്ന രോഗങ്ങളിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് മോണരോഗം. മോണയിൽ നിന്ന് രക്തം വരുന്നത് അല്ലെങ്കിൽ മോണയിൽ വീക്കം സംഭവിക്കുന്നത് മോശം ദന്ത ശുചിത്വത്തിന്റെ ഫലമായിരിക്കാം. ചിലർക്ക് പല്ല് തേയ്ക്കുമ്പോൾ ചിലർക്കൊക്കെ രക്തം വരാറുണ്ട്. അതിന്റെ പ്രധാന കാരണം നമ്മൾ തേയ്ക്കുന്ന രീതി ശരിയല്ല എന്നത് തന്നെയാണ്. അതിനെല്ലാം പരിഹാരമുണ്ട്.
1. പല്ലു തേക്കുമ്പോൾ ആദ്യം തണുത്ത വെള്ളത്തിൽ മുഖവും വായയും കഴുകുക.
2. ബാക്ടീരിയ കയറാത്ത സ്ഥലത്ത് വേണം ബ്രഷ് വെക്കാൻ. വൃത്തിയുണ്ടായിരിക്കണം. ഓരോ തവണ ഭക്ഷണത്തിന് ശേഷവും പല്ലുകൾ തേക്കുന്നത് നല്ലതാണ്.
3. രണ്ട് മാസം കഴിയുമ്പോള്‍ പുതിയ ബ്രഷ് വാങ്ങിക്കുക. ദിവസത്തിൽ രണ്ട് തവണയെങ്കിലും പല്ല് തേയ്ക്കേണ്ടത് പ്രധാനമാണ്.
5. സോണിക്ക് ബ്രഷുകള്‍ ഉപയോഗിക്കുക.
6. മോണകളിലേക്ക് അമർത്തി തേക്കാതിരിക്കുക.
7. പഞ്ചസാരയുടെ അംശം കൂടുതലുള്ള ഭക്ഷണമോ പാനീയങ്ങളോ പല്ലുകളെ കേട് വരുത്തും.
8. ദിവസവും മൗത്ത് വാഷ് ഉപയോഗിക്കേണ്ട ആവശ്യമില്ലെങ്കിലും ഇടയ്ക്കിടെ മൗത്ത് വാഷ് ഉപയോഗിച്ച് വായ വൃത്തിയാക്കുന്നത് വായ് നാറ്റം തടയാനും ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കും.
9. ഓരോ തവണയും പല്ല് തേക്കുമ്പോൾ, അധിക ബാക്ടീരിയ ശേഖരണം ഒഴിവാക്കാൻ ഒരു ക്ലീനർ ഉപയോഗിച്ച് നാവ് ഇടയ്ക്കിടെ വൃത്തിയാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക