ദസ്സറയോട് അനുബന്ധിച്ച് ഫ്ലിപ്കാർട്ടിൽ വൻ ഓഫർ. ഐഫോൺ 14 ഓഫർ വിലയിൽ വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഫ്ലിപ്കാർട്ടിൽ ഇത് വെറും 17,099 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഈ ഓഫർ എങ്ങനെ ക്ലെയിം ചെയ്യണമെന്ന് പരിചയപ്പെടാം.
നിലവിൽ, 56,999 രൂപയാണ് ഐഫോണിന്റെ വില. എസ്ബിഐ, ആർബിഎൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 750 രൂപ വരെ കിഴിവ് ലഭിക്കും.
ഇതിനുപുറമേ, പഴയ ഐഫോൺ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് പരമാവധി 39,150 രൂപ വരെയാണ് എക്സ്ചേഞ്ച് തുകയായി ലഭിക്കുക. ഈ ഓഫറുകൾ എല്ലാം കിഴിക്കുമ്പോൾ ഐഫോൺ 14, 17,099 രൂപയ്ക്ക് വാങ്ങാനാകും. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക