വിവിധ പലഹാരങ്ങളിൽ നാം ചേർക്കുന്ന ഒന്നാണ് ഉണക്ക മുന്തിരി. എന്നാൽ പ്രകൃതിദത്തമായ ആൻറിഓക്സിഡൻറുകൾ ധാരാളം അടങ്ങിയിട്ടുള്ള ഉണക്ക മുന്തിരിയുടെ ഗുണങ്ങൾ കുറച്ചൊന്നുമല്ല.
നാരുകളും ആന്റിഓക്സിഡന്റുകളും കൂടാതെ 15-ലധികം വ്യത്യസ്ത വിറ്റാമിനുകളും ധാതുക്കളും ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. മലബന്ധം ഒഴിവാക്കാൻ വളരെയധികം സഹായകമാണ് ഉണക്കമുന്തിരി. ഇതിലെ ഉയർന്ന അളവിലുള്ള നാരുകളാണ് അതിന് സഹായകമാകുന്നത്.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ ഉണക്ക മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിൽ പങ്ക് വഹിക്കുന്ന ഹോർമോണായ അഡിപോനെക്റ്റിന്റെ അളവ് വർദ്ധിപ്പിക്കാൻ ഉണക്ക മുന്തിരിക്ക് സാധിക്കും.
ഉണക്ക മുന്തിരിയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യം എല്ലുകളുടെ ആരോഗ്യത്തിനു ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക