ഭോപ്പാല്‍: നവമിയോടനുബന്ധിച്ച് വീട്ടില്‍ ‘കന്യാപൂജ’ നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പൂജയില്‍ നിരവധി ബിജെപി നേതാക്കളും പങ്കെടുത്തു. ശിവരാജ് ചൗഹാന് പെണ്‍കുട്ടികളുടെ മേല്‍ പൂക്കള്‍ ചൊരിയുകയും അവരുടെ പാദങ്ങള്‍ കഴുകി തൊട്ടു നമസ്കരിക്കുകയും ചെയ്തു.
പൂജയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് സ്വന്തം കൈകൊണ്ട് മുഖ്യമന്ത്രി ഭക്ഷണം വാരി നല്‍കുകയും ചെയ്തു. ഭോപ്പാല്‍ നോര്‍ത്ത്, ഭോപ്പാല്‍ സെന്‍ട്രല്‍, ഭോപ്പാല്‍ സൗത്ത് വെസ്റ്റ്, നരേല, ഹുജൂര്‍, ഗോവിന്ദ്പുര എന്നിവിടങ്ങളിലെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലെയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ 300 ലധികം പെണ്‍കുട്ടികളെ ആരാധിച്ച പൂജയില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ സീറ്റ് നിഷേധിച്ചതില്‍ ബിജെപിയിലും കോണ്‍ഗ്രസിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക