പുതിയ മാക്ബുക്കുകളും അപ്ഡേറ്റ് ചെയ്ത ഐമാകും അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍. ഈ വര്‍ഷം അവസാനത്തോടെ മാക്ബുക്ക് പ്രോ മോഡലുകള്‍ വിപണിയിലെത്തുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ 13 ഇഞ്ച് മാക്ബുക്ക് പ്രോ, ഉയര്‍ന്ന നിലവാരമുള്ള മാക്ബുക്ക് പ്രോ, 24 ഇഞ്ച് ഐമാക് എന്നിവ ഉള്‍പ്പെടുന്ന അപ്ഡേറ്റ് ചെയ്ത മോഡലുകളുടെ പ്രഖ്യാപനം ഒക്ടോബര്‍ 30 അല്ലെങ്കില്‍ 31ന് ഉണ്ടാകുമെന്നാണ് സൂചന.
നിലവില്‍ എം1 ചിപ്പുകളിലാണ് ഐമാക് ലഭ്യമാകുന്നത്. പുതിയ പതിപ്പില്‍ എം3 ചിപ്പുകളാകും ഉള്‍പ്പെടുകയെന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ട്. ഐമാക്കിനൊപ്പം 13 ഇഞ്ച് മാക്ബുക്ക് പ്രോയിലും അപ്ഡേറ്റ് വരാനുള്ള സാധ്യതകളുണ്ട്. നിലവില്‍ ആപ്പിളിന്റെ മാക്ബുക്ക്, ഐമാക് തുടങ്ങിയവയുടെ ലഭ്യത വിപണികളില്‍ കുറവാണെന്നും പുതിയ സീരീസുകളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് ആപ്പിള്‍ ഇപ്പോഴുള്ള സ്റ്റോക്കുകള്‍ ക്ലിയര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതിന്റെ സൂചനയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക