മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ നാളെ പ്രഖ്യാപിക്കും. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് ഉണ്ടാകുമെന്ന് മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. അഞ്ചാമത്തെ ചിത്രമാണ് നാളെ പ്രഖ്യാപിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍, കണ്ണൂര്‍ സ്ക്വാഡ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മിച്ചത്. മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന കാതല്‍ ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അതേസമയം റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത് കണ്ണൂര്‍ സ്ക്വാഡ് മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് ബോക്സോഫീസില്‍ കുതിക്കുകയാണ്. ഇതുവരെ 75 കോടിയിലധികം രൂപ ചിത്രം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക