കേരളീയം മെഗാ ഓൺലൈൻ ക്വിസ്സിന്റെ ഗ്രാൻഡ്ഫിനാലെ മത്സരം ഒക്ടോബർ 26ന് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. നിരവധിപേർ പങ്കാളികളായി ഒക്ടോബർ 19ന് നടന്ന ഓൺലൈൻ മത്സരത്തിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ 14 ജില്ലകളിൽ നിന്നുള്ള മത്സരാർത്ഥികൾ ഓഫ് ലൈനായി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഗ്രാൻഡ്ഫിനാലെ മത്സരത്തിൽ പങ്കെടുക്കും.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കേരളീയം ഗ്രാൻഡ്ഫിനാലെ മത്സരത്തിൽ 14 ജില്ലകളിൽ നിന്നായി ഓൺലൈൻ മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട 140 മത്സരാർത്ഥികൾ പങ്കെടുക്കും. തിരുവനന്തപുരം കനകക്കുന്നിലുള്ള നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഗ്രാൻഡ്ഫിനാലെ മത്സരത്തിൽ പങ്കെടുക്കുന്നവർ ഉച്ചകഴിഞ്ഞ് 3.30ന് റിപ്പോർട്ട് ചെയ്യണമെന്നും ഓൺലൈൻ ക്വിസ് മത്സരം രജിസ്റ്റർ ചെയ്യുന്നതിനായി ഉപയോഗിച്ച് വിലാസവും വ്യക്തിഗത വിവരങ്ങളും ഉൾപ്പെടുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ് കൈവശം കരുതണമെന്നും അധികൃതർ അറിയിച്ചു.
മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വിജയിയെ കാത്തിരിക്കുന്നത് ഒരുലക്ഷം രൂപയുടെ സമ്മാനങ്ങളും മൊമെന്റോയും സർട്ടിഫിക്കറ്റുമാണ്. കാണികൾക്കും ഉത്തരം പറയാനും സമ്മാനം നേടുവാനുമുള്ള അവസരങ്ങൾ ഒരുക്കിയാണ് ജനകീയ ക്വിസ് ഷോ എന്ന രീതിയിൽ പരിപാടി സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക