കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 25 രൂപ കുറഞ്ഞ് 5635 രൂപയായി. പവന് 200 രൂപ കുറഞ്ഞ് 45080 രൂപയായി. ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷത്തെ തുടര്‍ന്ന് സ്വര്‍ണവില ഉയര്‍ന്നിരുന്നു.
ഒക്ടോബര്‍ ഒന്നാം തീയതി സ്വര്‍ണ വില 42080 രൂപയായിരുന്നു. ഇപ്പോള്‍ വില 45000 നു മുകളിലാണ്.
മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു ശനിയാഴ്ച്ച സ്വര്‍ണ വില രേഖപ്പെടുത്തിയിരുന്നത്. ഗ്രാമിന് 20 രൂപ വര്‍ധനയോടെ 5,660 രൂപയും പവന് 45,280 രൂപയുമായിരുന്നു. ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയ ദിവസമായിരുന്നു. സെപ്റ്റംബറിന്റെ അവസാനത്തോടെ സ്വര്‍ണ വിലയില്യുദ്ധ സാഹചര്യത്തില്‍ വില വീണ്ടും ഉയരുകയായിരുന്നു.
ഒക്ടോബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില രേഖപ്പെടുത്തിയത് അഞ്ചാം തീയതിയാണ്. അന്ന് ഗ്രാമിന് 5,240 രൂപയും പവന് 41,920 രൂപയുമായിരുന്നു. യുദ്ധ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്കാണ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയരാന്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക