കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ മുതുകോരമലയിൽ വിനോദസഞ്ചാത്തിനെത്തിയ രണ്ട് യുവാക്കൾ കുടുങ്ങി. ഈരാറ്റുപേട്ട സ്വദേശികളായ നിഖിൽ, നിർമൽ എന്നിവരാണ് കുടുങ്ങിയത്. അവധിദിനത്തിൽ കാഴ്ചകൾ കാണാനായി മലമുകളിൽ പോയതായിരുന്നു ഇവർ.
കൈപ്പള്ളി കപ്പലങ്ങാട് വഴിയാണ് ഇവർ മലമുകളിലേക്ക് പോയത്. മറ്റൊരു വഴിയേ തിരിച്ച് ഇറങ്ങുന്നതിനിടെ വഴിതെറ്റുകയായിരുന്നു. നേരത്തെയും ഇവിടെ യുവാക്കൾ വഴിതെറ്റി മലയിൽ കുടുങ്ങിയ സംഭവമുണ്ടായിരുന്നു. ഇവർ വിളിച്ചറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക