ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായ ബോബി ഇനിയില്ല. 31 വയസ്സും 165 ദിവസവുമായിരുന്നു നായയുടെ പ്രായം. ഫെബ്രുവരിയിലാണ് ലോകത്തിലെ എക്കാലത്തെയും പ്രായമേറിയ നായ എന്ന റെക്കോർഡ് അവനെ തേടിയെത്തിയത്.
പോർച്ചുഗലിലെ ലീറിയയിലെ കോൺക്വീറോസ് ഗ്രാമത്തിലെ കോസ്റ്റ കുടുംബത്തിന്റേതാണ് ബോബി എന്ന 31 വയസുള്ള നായ. 2018 -ൽ ശ്വാസതടസ്സത്തെ തുടർന്ന് അവൻ ആശുപത്രിയിലായിരുന്നു. എങ്കിലും, ആരോഗ്യവാനായി തിരിച്ചെത്തി. പ്രായക്കൂടുതലിന്റെ ഭാഗമായ നടക്കാനുള്ള ബുദ്ധിമുട്ട്, കാഴ്ച്ചക്കുറവ് എന്നിവയൊന്നുമല്ലാതെ. അവനെ പല തവണ പരിശോധിച്ചിട്ടുള്ള മൃഗഡോക്ടറാണ് ബോബിയുടെ മരണവിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക