ന്യൂഡൽഹി: ബൈജൂസിന്റെ തലപ്പത്ത് വീണ്ടും രാജി. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. സിഎഫ്ഒ അജയ് ഗോയൽ ആണ് രാജിവയ്ക്കുന്നത്. ബൈജൂസിൽ നിന്ന് പടിയിറങ്ങിയ അദ്ദേഹം വേദാന്ത കമ്പനിയിലേക്ക് മടങ്ങുന്നതാണ്. ഒക്ടോബർ 30ന് അജയ് ഗോയൽ സിഎഫ്ഒ ആയി ചുമതലയേൽക്കുമെന്ന് വേദാന്ത അറിയിച്ചു.
ബൈജൂസിൽ ആറ് മാസത്തോളം സേവനം അനുഷ്ഠിച്ചതിനുശേഷമാണ് അജയ് ഗോയലിന്റെ പടിയിറക്കം. 2022 സാമ്പത്തിക വർഷത്തെ സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിനിടെയാണ് രാജി. നിലവിൽ, വ്യവസായ പ്രമുഖനായ പ്രദീപ് കനകിയയെ കമ്പനിയുടെ മുതിർന്ന ഉപദേശകനായി നിയമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക