ശരിയായ രീതിയിൽ തീറ്റ പുൽ എങ്ങനെയാണ് കൃഷി ചെയ്യേണ്ടത് എന്ന് നിങ്ങൾക്ക് അറിയാമോ. അറിയില്ലെങ്കിൽ കോട്ടയം ജില്ലയിലെ ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുത്തോളൂ. ഒൿടോബർ 26, 27 തീയതികളിലാണ് കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് തീറ്റ പുൽ കൃഷിയും സൈലേജ് നിർമ്മാണവും എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
20 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് താൽപര്യമുള്ളവർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാം. കോട്ടയം ഇരയിൽ കടവിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തിലെത്തിയാണ് ഒക്ടോബർ 26ന് രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ നടത്തേണ്ടത്. രജിസ്റ്റർ ചെയ്ത പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് അർഹമായ യാത്രാബത്ത ദിനബത്ത എന്നിവയും ഭക്ഷണവും നൽകും. പരിശീലന പരിപാടിയെക്കുറിച്ച് ഏതെങ്കിലും വിധത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ 0481-2302223 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക